Connect with us

Kerala

വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഊരി പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോൾ എന്താണ് ഭയം? എന്തിനാണ് ഈ വെപ്രാളം? - വി ഡി സതീശൻ

Published

|

Last Updated

തിരുവനന്തപുരം | വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാം ദുരൂഹമാണ്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മുൻ മാധ്യമ പ്രവർത്തകൻ പോലീസിന്റെ ഉപകരണമായി പ്രവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ ഇത് നടക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇടനിലക്കാരനായ മുൻ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല. സർക്കാരിനും സർക്കാരുമായി ബന്ധപ്പെട്ട ആളുകൾക്കും സമനില തെറ്റി. മുഖ്യമന്ത്രി ഇനിയും മൗനം തുടരരുത് .

മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. ഇത്രയും വലിയ സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്. ഊരി പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോൾ എന്താണ് ഭയം? എന്തിനാണ് ഈ വെപ്രാളം? – വി ഡി സതീശൻ ചോദിച്ചു.

Latest