Connect with us

National

പ്രതിപക്ഷ മുക്ത ഭാരതം മോദിയുടെ ലക്ഷ്യം: പ്രകാശ് കാരാട്ട്

ഗുല്‍ബര്‍ഗ സൊസൈറ്റി കേസിലെ വിധി ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതാണ്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തുല്യമായ രീതിയില്‍ സുപ്രീം കോടതിയും മാറുകയാണെന്നും കാരാട്ട് ആരോപിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത | പ്രതിപക്ഷ മുക്ത ഭാരതമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മുദ്രാവാക്യമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട്, തീസ്ത സെതല്‍വാദ് എന്നിവരെ ഭരണകൂടം വേട്ടയാടുകയാണ്.

ഗുല്‍ബര്‍ഗ സൊസൈറ്റി കേസിലെ വിധി ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതാണ്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തുല്യമായ രീതിയില്‍ സുപ്രീം കോടതിയും മാറുകയാണെന്നും കാരാട്ട് ആരോപിച്ചു.