Connect with us

Kerala

കരിപ്പൂരില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പിതാവ് പിടിയില്‍

റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയുടെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്

Published

|

Last Updated

കോഴിക്കോട്| കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത് നടത്തിയത്. സംഭവത്തില്‍ പിതാവ് പിടിയില്‍. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്തുനിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയുടെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു ഇന്റലിജന്‍സ് സ്വര്‍ണം കണ്ടെടുത്തത്. പൊന്നാനി സ്വദേശിയും മൂന്നു മക്കളുമാണ് കരിപ്പൂരിലെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Content Highlights:
DRI officers seized gold worth Rs 1 crore at Karipur airport, hidden inside an eight-month-old baby’s diaper and on the father’s body. The family had arrived from Ras Al Khaimah. A Ponnani native was taken into custody, and an investigation into the smuggling attempt is currently underway.

 

---- facebook comment plugin here -----

Latest