Connect with us

International

വിമാനത്തിൽ ദുർഗന്ധം; യാത്രക്കാരെ എമർജൻസി സ്ളൈഡറുകൾ വഴി ഒഴിപ്പിച്ചു

വിമാനത്തിൽ പുകയോ തീയോ കണ്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Published

|

Last Updated

വാഷിംഗ്ടൺ | വിമാനത്തിനുള്ളിൽ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. യുഎസിലാണ് സംഭവം. ഒർലാൻഡോയിലേക്ക് പുറപ്പെടാനിരുന്ന ഫ്രോണ്ടിയർ എയർലൈൻസിൻ്റെ 1759 നമ്പർ വിമാനത്തിലാണ് ദുർഗന്ധം അനുഭവപ്പെട്ടത്.

ബുധനാഴ്ച രാത്രി ഷാർലറ്റ് ഡഗ്ലസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെടാനിരിക്കെയാണ് വിമാനത്തിൽ ദുർഗന്ധം പരന്നത്. തുടർന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ പൈലറ്റ് നിർദേശം നൽകുകയായിരുന്നു. ശേഷം എമർജൻസി സ്ലൈഡുകളിലൂടെയും ജെറ്റ് ബ്രിഡ്ജ് വഴിയും യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. വിമാനത്തിൽ നിന്ന് യാത്രക്കാർ എമർജൻസി സ്ളൈഡ് വഴി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. സ്ലൈഡിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് പരുക്കേൽക്കുകയും ചെയതു. 226 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനത്തിൽ പുകയോ തീയോ കണ്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമാപണം നടത്തുകയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.

ക്യാബിനിൽ പുകയുടെ ഗന്ധം അനുഭവപ്പെട്ടതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഫോക്സ് ബിസിനസ്സിനോട് പറഞ്ഞു.

 

Latest