Connect with us

Kerala

കുപ്രസിദ്ധ ക്രിമിനല്‍ കോടാലി ശ്രീധരന്‍ പിടിയില്‍

ഒന്നര വര്‍ഷം മുമ്പ് ശ്രീധരനെ പിടികൂടാന്‍ കേരള പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു.

Published

|

Last Updated

തൃശൂര്‍ | കുപ്രസിദ്ധ ക്രിമിനല്‍ കോടാലി ശ്രീധരന്‍ പിടിയില്‍. കര്‍ണാടക പോലീസ് തിരയുന്ന പ്രതിയെ തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോള്‍ ശ്രീധരന്‍ പോലീസിന് നേരെ നിറതോക്ക് ചൂണ്ടി. തുടര്‍ന്ന് വളരെ ശ്രമപ്പെട്ട് പോലീസ് പ്രതിയെ കീഴടക്കുകയായിരുന്നു.

ഒട്ടേറെ ക്രിമിനല്‍ കേസുകളിലും കുഴല്‍പ്പണക്കടത്തിലും പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കേരളത്തില്‍ മാത്രം ഇയാള്‍ക്ക് 33 കേസുകളുണ്ട്. പോലീസ് പാലിയേക്കര മുതല്‍ ശ്രീധരനെ പിന്തുടരുന്നുണ്ടായിരുന്നു.തുടര്‍ന്ന് കൊരട്ടിയില്‍ വച്ച് ഇയാള്‍ പിടിയിലാവുകയായിരുന്നു. കേരളം കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

ഒന്നര വര്‍ഷം മുമ്പ് ശ്രീധരനെ പിടികൂടാന്‍ കേരള പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഈ സംഘം വ്യാപക അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്ന് പ്രതി പിടിയിലാവുന്നത്.