Connect with us

Kuwait

വിധിയെ പഴിക്കാന്‍ സമയമില്ല; ഉള്‍കാഴ്ചയില്‍ മുന്നേറുകയാണ് ഈ മൂന്ന് പേര്‍

കാഴ്ച പരിമിതികള്‍ ഉണ്ടെങ്കിലും ഉള്‍ക്കാഴ്ച കൊണ്ട് ശാസ്ത്ര സാങ്കേതിക പഠന രംഗങ്ങളില്‍ പുതിയ പ്രതീക്ഷയായി മാറിയിരിക്കയാണ് മൂന്ന് കുവൈത്തീ യുവാക്കള്‍.

Published

|

Last Updated

കുവൈത്ത് സിറ്റി | കാഴ്ച പരിമിതികള്‍ ഉണ്ടെങ്കിലും ഉള്‍ക്കാഴ്ച കൊണ്ട് ശാസ്ത്ര സാങ്കേതിക പഠന രംഗങ്ങളില്‍ പുതിയ പ്രതീക്ഷയായി മാറിയിരിക്കയാണ് മൂന്ന് കുവൈത്തീ യുവാക്കള്‍. സാങ്കേതിക വിദ്യ, പൈതണ്‍ ഭാഷ എന്നിങ്ങനെ കമ്പ്യൂട്ടര്‍ ലോകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിനിവേശമുള്ള അബ്ദുള്ള അല്‍ ഒത്തയിനാ എന്ന 19കാരനാണ് ആദ്യത്തെ ആള്‍. ആപ്പിള്‍ ഉപകരണങ്ങള്‍കായുള്ള സിരി സിസ്റ്റം അല്ലെങ്കില്‍ ആമസോണിന്റ അലക്‌സ പോലെ ഒരു പേഴ്‌സ്‌നല്‍ അസിസ്റ്റന്റിനെ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് അല്‍ ഉതയ്ന.

കാലാവസ്ഥ സംബന്ധിച്ചുള്ള വിശാലമായ അറിവും താത്പര്യവും കൊണ്ട് അമ്പരപ്പിക്കുകയാണ് ഹമ്മൂദ് മുഹമ്മദ് അല്‍ ഹുജൈലാന്‍. കുവൈത്തിന് ചുറ്റുമുള്ള ഭൂമി ശാസ്ത്ര പരമായ പ്രദേശങ്ങളില്‍ ചിത്രങ്ങള്‍ കൈമാറുന്ന റഡാറിനെ കുറിച്ച് അല്‍ ഹുജൈലാന് കൃത്യമായി സംസാരിക്കാന്‍ കഴിയും.2021ല്‍ കാലാവസ്ഥ നിരീക്ഷിക്കുന്നതിനും പ്രവചിക്കുന്നതിനുമായി ഒരു ഓട്ടോ മാറ്റിക് സ്റ്റേഷന്‍ കാലാവസ്ഥ വകുപ്പ് തനിക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അറബിക് നബാത്തിയന്‍ കവിതകളും തത്വശാസ്ത്ര വും ഇഷ്ടപെടുന്ന അറബി ഭാഷ വിദ്യാര്‍ത്ഥി യാണ് അബ്ദുല്‍ അസീസ് അല്‍ ഒത്തയ്ബി. ശാസ്ത്രക്രിയക്കു ശേഷം മൂന്ന് മാസം പ്രായ മുള്ളപ്പോള്‍ മുതല്‍ കാഴ്ച നഷ്ടപെട്ട അല്‍ഒതയ് ബിക്ക് ഒരുപാട് ലക്ഷ്യങ്ങള്‍ മുന്നിലുണ്ട്. ഡോക്ടറേറ്റു നേടുകയും തന്റെ രാജ്യമായ കുവൈത്തിന്റെ പേര് ഉയര്‍ത്തുകയും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കുവൈത്ത് സര്‍വകലാശാലയില്‍ പ്രൊഫസറാകണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

 

Latest