Connect with us

Kerala

നിലമ്പൂര്‍: ആത്മാഭിമാനം മുറിപ്പെട്ടു; പി വി അന്‍വര്‍ മത്സരത്തിനിറങ്ങിയേക്കും

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കരുത് എന്ന പി വി അന്‍വറിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് അന്‍വര്‍ ആത്മാഭിമാനം സംരക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിന്തയ്യാറെടുക്കുന്നത്

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്ത് വരുമെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മത്സരിക്കാന്‍ പി വി അന്‍വര്‍ കരുനീക്കുന്നു. മത്സരത്തിനില്ല എന്ന മുന്‍ തീരുമാനം പുനപ്പരിശോധിക്കുകയാണെന്നാണ് അന്‍വര്‍ പറയുന്നത്.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കരുത് എന്ന പി വി അന്‍വറിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ്  ആത്മാഭിമാനം സംരക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിന് അന്‍വര്‍ തയ്യാറെടുക്കുന്നത്. ഇടതു മുന്നണി വിട്ട് പുറത്തുവന്ന പി വി അന്‍വര്‍ യു ഡി എഫില്‍ കയറാന്‍ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് കോണ്‍ഗ്രസ്സുമായി ഉടക്കുന്നത്. പിണറായിസത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ അന്‍വര്‍ യു ഡി എഫ് ഏതു ചെകുത്താനെ നിര്‍ത്തിയാലും പിന്‍തുണക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വളരെ വേഗം അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. ഇപ്പോള്‍ തന്റെ ആത്മാഭിമാനമാണോ പിണറായിസമാണോ ഏതാണ് പ്രധാനം എന്ന ചോദ്യത്തിനു മുമ്പില്‍ ആത്മാഭിമാനം വിട്ടു കളിയില്ലെന്ന നിലപാടിലേക്ക് അന്‍വര്‍ മാറുകയാണ്. എന്നാല്‍ അന്‍വറിന്റെ നീക്കം വിലയിരുത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അന്‍വറിനെ മെരുക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആലോചനയും കോണ്‍ഗ്രസ്സില്‍ നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest