UAE
ഇന്ത്യയിൽ യു എ ഇയുടെ പുതിയ അംബാസഡർ ചുമതലയേറ്റു
അബ്ദുല്ല സൈഫ് അൽ നുഐമി രാഷ്ട്രപതിക്ക് അധികാരപത്രം സമർപ്പിച്ചു
അബൂദബി| ഇന്ത്യയിലെ യു എ ഇയുടെ പുതിയ അംബാസഡറായി നിയമിതനായ അബ്ദുല്ല സൈഫ് അൽ നുഐമി രാഷ്ട്രപതി ദ്രൗപദി മുർമുവിന് അധികാരപത്രം സമർപ്പിച്ച് ഔദ്യോഗികമായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിലാണ് അദ്ദേഹം അധികാരപത്രം കൈമാറിയത്.
ഇന്ത്യയും യു എ ഇയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ചും ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതു താത്പര്യങ്ങളും വികസന ലക്ഷ്യങ്ങളും മുൻനിർത്തി പരസ്പര സഹകരണം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് അബ്ദുല്ല സൈഫ് അൽ നുഐമി വ്യക്തമാക്കി.
യു എ ഇയിലുള്ള വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തെ സംബന്ധിച്ച് തൊഴിൽ, യാത്ര, കോൺസുലാർ സേവനങ്ങൾ എന്നിവക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ മേഖലകൾക്കും ഈ നയതന്ത്ര തുടർച്ച നിർണായക കരുത്താകും.’
Content Highlights: New UAE Ambassador Abdulla Saif Al Nuaimi presented his credentials to President Droupadi Murmu at Rashtrapati Bhavan. Both leaders discussed expanding the comprehensive strategic partnership and boosting bilateral cooperation between the two nations. The diplomatic continuity will benefit trade, investment, employment, and consular services for the vast Indian expatriate community in the UAE.


