International
ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നു മാറ്റണം; നിര്‍ദേശവുമായി ഡോണള്‍ഡ് ട്രംപ്
നേരത്തെ ഹോര്‍മുസ് കടലിടുക്കിനെ പുതിയ യുഎസ് ടെറിട്ടറി എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു
വാഷിങ്ടണ്‍|ഹോര്‍മുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്ന് മാറ്റണമെന്ന നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് നിലവില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ജലപാതയ്ക്ക് ട്രംപ് കടലിടുക്ക് എന്ന് പുനര്‍നാമകരണം ചെയ്താലോ എന്നാണ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം ചോദിച്ചിരിക്കുന്നത്.
ഹോര്‍മുസിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റിയാല്‍ യുഎസിനെപ്പോലെ ഇത് എക്കാലത്തേക്കാളും തരംഗമായി മാറുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ നേരത്തെ ഹോര്‍മുസ് കടലിടുക്കിനെ പുതിയ യുഎസ് ടെറിട്ടറി എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.
ഈ ബാനര്‍ പതിച്ച മാപ്പ് ട്രംപ് പങ്കുവെയ്ക്കുകയും വൈറ്റ് ഹൗസ് അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കിന് സ്വന്തം പേര് നല്‍കിയാലോ എന്ന നിര്‍ദേശവുമായി ട്രംപ് രംഗത്തെത്തിയത്.
Content Highlights:
US President Donald Trump proposed renaming the Strait of Hormuz to Trump Strait via Truth Social. Claiming full US control, Trump stated the waterway would become iconic. This follows his earlier claim designating the Strait as a new US territory with support from the White House.

