Connect with us

Malappuram

നബിദിനം; ഗ്രാന്‍ഡ് മൗലിദ് പാരായണവും താലൂക്ക് ആശുപത്രിയില്‍ ഭക്ഷണ വിതരണവും നടത്തി മഅ്ദിന്‍ അക്കാദമി

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

Published

|

Last Updated

നബിദിനത്തില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഭക്ഷണ വിതരണോദ്ഘാടനം എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബുറഹ്മാന്‍ നിര്‍വഹിക്കുന്നു.

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ 1,501-ാം ജന്മദിനത്തിന്റെ ഭാഗമായി മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ മൗലിദ് പാരായണ സംഗമം നടത്തി. പുലര്‍ച്ചെ 2.30 ന് ആരംഭിച്ച പരിപാടികള്‍ക്ക് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനവും മീലാദ് സുറൂര്‍ കിറ്റ് വിതരണവും നടത്തി.

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ വിതരണം നടത്തി. എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബുറഹ്മാന്‍ താലൂക്ക് സി എം ഒ. ഡോ. മുഹ്സിനക്ക് കിറ്റുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ ബഷീര്‍ സഅദി വയനാട് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, നഴ്‌സിങ് സൂപ്രണ്ട് സിന്ധു ജോസ്, ഹെഡ്നഴ്സുമാരായ സല്‍മ, ഷൈനി, സായൂജ്, അക്ബര്‍ പുല്ലാണിക്കോട്, സാന്ത്വനം പ്രവര്‍ത്തകരായ സൈഫുദ്ധീന്‍ പൈത്തിനിപ്പറമ്പ്, അമീര്‍ ചെറുകുളമ്പ്, ശമീര്‍ പാറടി, ശമീര്‍ മങ്ങാട്ടുപ്പുലം, മുനീര്‍ വെള്ളാട്ടുപ്പറമ്പ് സംബന്ധിച്ചു.

Content Highlights:
Ma’din Academy celebrated Nabidhinam with a grand Maulid recitation program and charitable food distribution at the Taluk Hospital. The event witnessed large participation from devotees and community leaders. The initiative highlighted social service and spiritual devotion on the auspicious occasion.

---- facebook comment plugin here -----

Latest