Connect with us

Kerala

സാമുദായിക രാഷ്ട്രീയം വെടിയാതെ മുസ്ലിം ലീഗിന് ഇടതുപക്ഷത്തേക്ക് വരാനാവില്ല: ഐ എന്‍ എല്‍

ലീഗിന്റെ മുന്നണി മാറ്റ ചിന്ത ഫാസിസ്റ്റ് വിരുദ്ധതയുടെയോ മതനിരപേക്ഷ പ്രതിബദ്ധതയുടെയോ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്താനാവില്ല.

Published

|

Last Updated

കോഴിക്കോട് | സാമുദായിക രാഷ്ട്രീയ നിലപാടുകള്‍ ഉപേക്ഷിക്കാതെ മുസ്ലിം ലീഗിന് ഇടതുപക്ഷ മതനിരപേക്ഷ മുന്നണിയിലേക്ക് കടന്നു വരാനാവില്ലെന്ന് ഐ എന്‍ എല്‍. നിലവില്‍ മുസ്ലിം ലീഗിന്റെ മുന്നണി മാറ്റ ചിന്ത ഫാസിസ്റ്റ് വിരുദ്ധതയുടെയോ മതനിരപേക്ഷ പ്രതിബദ്ധതയുടെയോ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്താനാവില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അധികാര നഷ്ടത്തിന്റെ ആധി പേറുന്ന ലീഗിന് മൂന്നാം തവണയും അധികാര ലഭ്യതയുടെ വിദൂര സാധ്യത പോലുമില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള അവസരവാദ നിലപാടാണ് ലീഗ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുകയും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് വളമേകുകയും ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി .

വര്‍ക്കിംഗ് പ്രസിഡന്റ് കെ പി ഇസ്മായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബടേരി, ഒ പി ഐ കോയ, അഡ്വ: ജെ തംറൂക്, അഡ്വ: മനോജ് സി നായര്‍, സമദ് നരിപ്പറ്റ, സവാദ് മടവൂരാന്‍, എ എല്‍ എം കാസിം, സി എച്ച് മുസ്തഫ, എച്ച് മുഹമ്മദലി, ശോഭ അബൂബക്കര്‍, ശര്‍മ്മദ്ഖാന്‍, എം എ കുഞ്ഞബ്ദുല്ല പ്രസംഗിച്ചു.

Latest