Uae
മുഹര്‍റം ഒന്ന് യു എ ഇയില്‍ അവധി
മുഹര്‍റം ഒന്ന് ജൂലൈ ഏഴിന് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബൈ | ഇസ്‌ലാമിക പുതുവര്‍ഷമായ മുഹര്‍റം ഒന്നിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
ചന്ദ്രപ്പിറവി ആശ്രയിച്ച്, മുഹര്‍റം ഒന്ന് ജൂലൈ ഏഴിന് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ ഏഴിന് സ്വകാര്യ മേഖലക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
---- facebook comment plugin here -----