Connect with us

Kerala

മാതാവിനെയും മകനെയും കള്ളക്കേസില്‍ കുടുക്കി; എസിപിക്കെതിരെ കേസെടുത്ത് കോടതി

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം| എഴുപത്തഞ്ചുകാരിയെയും മകനെയും കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ എ.സി.പിക്കെതിരെ കേസെടുത്ത് കോടതി. കഴക്കൂട്ടം എ.സി.പി ഡി.കെ പൃഥ്വിരാജിനെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കൊലപാതകക്കേസില്‍ പ്രതികളാക്കി അന്യായമായി കസ്റ്റഡിയില്‍ വെച്ചെന്നടക്കം പരാതിയില്‍ ആരോപിക്കുന്നു. 2016ലാണ് പരാതിക്ക് ആസ്പദമായ സംഭവം.

തിരുവനന്തപുരം കാലടി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. അന്യായമായി തടവില്‍ വെയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

 

 

 

Latest