Connect with us

Kerala

കോഴിക്കോട് കുണ്ടായിത്തോട് ട്രെയിന്‍ ഇടിച്ച് മാതാവും മകളും മരിച്ചു

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസാണ് ഇടിച്ചത്

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് കുണ്ടായിത്തോട് ട്രെയിന്‍ ഇടിച്ച് മാതാവും മകളും മരിച്ചു. നസീമ (43) മകള്‍ ഫാത്തിമ നിഹല (19) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഇരുവരും റെയില്‍ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസാണ് ഇടിച്ചത്. ഫാത്തിമ നിഹല കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥിനിയാണെന്നാണ് വിവരം. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest