Connect with us

nijjar murder case

ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകം; അറസ്റ്റിലായവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാറുമായുള്ള ബന്ധം അന്വേഷിക്കുന്നതായി കാനഡ

കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് കാനഡ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഒട്വാവ | ഇന്ത്യ ഖലിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധം അന്വേഷിക്കുകയാണെന്ന് കാനഡ. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് കാനഡ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നാണ് കനേഡിയന്‍ പോലീസ് പറയുന്നത്.

എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി ഇവര്‍ കാനഡയിലുണ്ടെന്നും കനേഡിയന്‍ പോലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളുമായുള്ള സഹകരണം സുഗമമായിരുന്നില്ലെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു. പിടിയിലായവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാകുല്ലെന്നും അന്വേഷണ പരിധിയിലാണെന്നുമാണ് പോലീസ് പറയുന്നത്.

ഇന്ത്യ ഭീകരന്‍ ആയി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്.

Latest