Connect with us

fire accident

പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച ഗോഡൗണ്‍ കത്തിനശിച്ചു

തീപടര്‍ന്ന സമയത്ത് തൊഴിലാളികെളൊന്നുമില്ലാത്തതിനാല്‍ ആളപായമില്ല.

Published

|

Last Updated

പാലക്കാട് | പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച ഗോഡൗണില്‍ തീപിടിത്തം. മൂന്ന് ടണ്ണില്‍ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു.

കൊഴിഞ്ഞാമ്പാറയില്‍ ഇന്നലെ രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവര്‍ ചന്ത കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്ന സമയത്ത് തൊഴിലാളികെളൊന്നുമില്ലാത്തതിനാല്‍ ആളപായമില്ല.

മാലിന്യം സൂക്ഷിച്ച കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു. ചിറ്റൂര്‍, കഞ്ചിക്കോട്, കൊല്ലങ്കോട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് പുലര്‍ച്ചയോടെ തീ പൂര്‍ണമായി അണച്ചത്.

Latest