Connect with us

youths was attacked

യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്യാനെത്തിയ രണ്ടു സുഹൃത്തുക്കള്‍ക്ക് ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റു

പുതിയകടവ് സ്വദേശി പികെ മുഹമ്മദ് അന്‍സാര്‍(26), കല്ലുത്താന്‍കടവ് സ്വദേശി ശ്യാം, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Published

|

Last Updated

കോഴിക്കോട് | യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്യാനെത്തിയ രണ്ടു സുഹൃത്തുക്കള്‍ക്ക് ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ മൂന്നുപേരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയകടവ് സ്വദേശി പികെ മുഹമ്മദ് അന്‍സാര്‍(26), കല്ലുത്താന്‍കടവ് സ്വദേശി ശ്യാം, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാത്രി 10.45ഓടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം നടന്നത്. അന്‍സാറിന്റെയും ശ്യാമിന്റെയും സുഹൃത്തായ യുവതിയെ മനു ഫോണില്‍ വിളിച്ച് അപമാനിച്ചത് ചോദ്യം ചെയ്യാന്‍ എത്തിയതാണ് ഏറ്റുമുട്ടിലില്‍ കലാശിച്ചത്.

സംഘര്‍ഷത്തിനിടെ മനു ബിയര്‍കുപ്പി കൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ശ്യാമിന്റെ കഴുത്തിന് ബിയര്‍കുപ്പി കൊണ്ടുള്ള കുത്തേറ്റു. അന്‍സാറിന് തലക്കാണ് പരിക്കേറ്റത്. അന്‍സാറിന്റെ പരാതിയില്‍ കസബ പോലീസ് കേസെടുത്തു.

Latest