Connect with us

Kerala

ഷമി-കോഹ്ലി സഖ്യത്തെ പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്

ലോകകപ്പിലെ തന്റെ താരം ഷമിയാണെന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് .

Published

|

Last Updated

തിരുവനന്തപുരം |  ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ മാസ്മരിക പ്രകടനം കാഴ്ച്ചവെച്ച വാങ്കടയിലെ ഷമിയുടെ പ്രകടനത്തിനു പ്രശംസയും പിന്തുണയുമായി മന്ത്രി എം ബി രാജേഷ്. ഫൈനല്‍ മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ തന്റെ താരം ഷമിയാണെന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് .

മത്സരകാലഘട്ടങ്ങളില്‍ ഷമി നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ചു സൂചിപ്പിച്ച മന്ത്രി,
മുഹമ്മദ് ഷമിയെന്ന ബൗളര്‍ ഈ ലോകകപ്പില്‍ പിഴുതെടുത്ത ഏഴു വിക്കറ്റും കളത്തിലെ എതിര്‍ ടീമുകളുടെതു മാത്രമല്ലെന്നും കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വര്‍ഗീയതയുടെയും സ്റ്റമ്പുകള്‍ കൂടിയാണതെന്നും കൂട്ടിച്ചേര്‍ത്തു.

ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഷമിക്കെതിരെ രാജ്യദ്രോഹിയെന്ന് ആരോപണം അഴിച്ചുവിട്ടപ്പോള്‍,മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് പരിതാപകരമാണെന്നും പറഞ്ഞ് ഷമിയെ പിന്തുണച്ച കോലിയുടെ ശക്തമായ നിലപാടിനെയും മന്ത്രി ഈ അവസരത്തില്‍ എടുത്തു സൂചിപ്പിച്ചു.

 

Latest