Connect with us

National

ഭാരത് ജോഡോ യാത്രയില്‍ മെഹ്ബൂബ മുഫ്തിയും ചേര്‍ന്നു

ഇന്ന് ഭാരത് ജോഡോ യാത്രക്ക് സുരക്ഷ ഒരുക്കി സേനകള്‍ കൂടെയുണ്ട്.

Published

|

Last Updated

പുല്‍വാമ| സുരക്ഷ വീഴ്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചപ്പോള്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവ് മെഹ്ബൂബ മുഫ്തി യാത്രയുടെ ഭാഗമായി.

ഇന്ന് ഭാരത് ജോഡോ യാത്രക്ക് സുരക്ഷ ഒരുക്കി സേനകള്‍ കൂടെയുണ്ട്. വെള്ളിയാഴ്ച സുരക്ഷവീഴ്ചയെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവെച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സുരക്ഷ സേന പരാജയപ്പെട്ടില്‍ കേന്ദ്രത്തിനും ജമ്മു കാശ്മീര്‍ ഭരണകൂടത്തിനുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ 15 മിനിറ്റോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

 

Latest