Connect with us

National

ഗുജറാത്തിലെ പെട്രോ കെമിക്കല്‍ കമ്പനിയില്‍ വന്‍ സ്‌ഫോടനം; 2 പേര്‍ മരിച്ചു

ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്.

Published

|

Last Updated

ഗാന്ധിനഗര്‍| ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ പെട്രോ കെമിക്കല്‍ കമ്പനിയില്‍ വന്‍ സ്‌ഫോടനം. തിങ്കളാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 11 മണിയോടെ സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിലാണ് സ്ഫോടനം ഉണ്ടായത്. സരിഗം ജിഐഡിസിയിലെ വാന്‍ പെട്രോ കെമിക്കല്‍ കമ്പനിലാണ് സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടാകുകയായിരുന്നെന്ന് വല്‍സാദ് എസ്പി വിജയ് സിംഗ് ഗുര്‍ജാര്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം രാത്രിയില്‍ നിര്‍ത്തിയതിനാല്‍ ഇന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest