Connect with us

al faheem national holy quraan award

മർകസ് അല്‍ ഫഹീം ദേശീയ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

അല്‍ ഹാഫിസ് ത്വാരിഖ് അബ്ദുല്‍ ഹാദി അബൂ ഹാമിദ്, അല്‍ ഹാഫിസ് ഖാരിഅ് റഫീഖ് അഹ്‌മദ് ഹസ്രത്ത്, അല്‍ ഹാഫിസ് ഖാരിഅ് ശംസ് മുബാറക് ഫലാഹി എന്നിവരടങ്ങുന്ന പാനലായിരുന്നു വിധി നിര്‍ണയിച്ചത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മര്‍കസ് സംഘടിപ്പിച്ച 15ാം അല്‍ ഫഹീം നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മര്‍കസ് സീനിയര്‍ മുദർരിസ് വി പി എം വില്യാപള്ളി ഇന്റര്‍ക്യാമ്പസ് വിജയികളെയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ദേശീയ തലത്തില്‍ നടന്ന പാരായണ, മനഃപാഠ മത്സര വിജയികളെയും പ്രഖ്യാപിച്ചു. ദേശീയ തലത്തില്‍ നടന്ന മനഃപാഠ, പാരായണ മത്സരങ്ങളിൽ യഥാക്രമം ഹാഫിസ് അബ്ദുല്ല ശാഹുല്‍, ഹാഫിസ് ത്വാഹ ഉവൈസ്, ഹാഫിസ് ഇസ്ഹാഖ്, തുലൈബ് ചൊക്ലി, മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് സുഫ്യാന്‍ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ഇന്റര്‍ ക്യാമ്പസ് ഹിഫ്സ്, ഖിറാഅത്ത് മത്സരങ്ങളില്‍ യഥാക്രമം ഹാഫിസ് അലി ഹിജാസ്, ഹാഫിസ് മുഹമ്മദ് തമീം, ഹാഫിസ് മുഹമ്മദ് ഖാസിം എന്നിവരും ഹാഫിസ് മുഹമ്മദ് റാഫി, ഹാഫിസ് ഹനാന്‍, ഹാഫിസ് മുഹമ്മദ് ഖാസിം എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. പ്രഖ്യാപന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ഥന നടത്തി. ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജാമിഅ മര്‍കസ് റെക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിക മേഖലയില്‍ മര്‍കസിന്റെ വളര്‍ച്ചയിലും ദുബൈ, ഈജിപ്ത്, ബഹ്റൈന്‍, ടാന്‍സാനിയ തുടങ്ങി വിദേശരാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ മര്‍കസിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിലും അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അല്‍ ഹാഫിസ് ത്വാരിഖ് അബ്ദുല്‍ ഹാദി അബൂ ഹാമിദ്, അല്‍ ഹാഫിസ് ഖാരിഅ് റഫീഖ് അഹ്‌മദ് ഹസ്രത്ത്, അല്‍ ഹാഫിസ് ഖാരിഅ് ശംസ് മുബാറക് ഫലാഹി എന്നിവരടങ്ങുന്ന പാനലായിരുന്നു വിധി നിര്‍ണയിച്ചത്. ഉബൈദുല്ല സഖാഫി, ഹാഫിസ് അബൂബക്കര്‍ സഖാഫി, ഖാരിഅ് ഹനീഫ് സഖാഫി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ പ്രസംഗിച്ചു.

മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിസ്മയത്തില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മര്‍കസിനെ പ്രതിനിധീകരിച്ച് ഈജിപ്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാഫിസ് ശമീര്‍ അസ്ഹരി, ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ആറാം സ്ഥാനം നേടിയ ഹാഫിസ് സൈനുല്‍ ആബിദ് ഈങ്ങാപ്പുഴ, ടാന്‍സാനിയയില്‍ ഉന്നത വിജയം നേടിയ ഹാഫിസ് അബ്ദുല്‍ ഹസീബ് സഖാഫി സംബന്ധിച്ചു. ദേശീയ തലത്തില്‍ നടന്ന മത്സരത്തില്‍ 12 സംസ്ഥാനങ്ങളിലെ 83 കോളേജുകളില്‍ നിന്നായി 219 പ്രതിഭകളാണ് മാറ്റുരച്ചത്. ഹാഫിസ് അബ്ദുസ്സമദ് സഖാഫി സ്വാഗതവും ഹാഫിസ് അബ്ദുന്നാസര്‍ സഖാഫി നന്ദിയും പറഞ്ഞു.