Connect with us

Kerala

മനോജ് എബ്രഹാം വിജിലന്‍സ് എഡിജിപി

കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോര്‍ട്ടേഴ്‌സ് ചുമതല നല്‍കി

Published

|

Last Updated

തിരുവനന്തപുരം | വിജിലന്‍സ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോര്‍ട്ടേഴ്‌സ് ചുമതല നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിച്ചു. എം ആര്‍ അജിത് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി മാറ്റി.ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി നിയമിച്ചു. ഉത്തരമേഖല ഐജിയായി ടി വിക്രമിന് ചുമതല നല്‍കി.

മറ്റ് മാറ്റങ്ങള്‍:
എസ് ശ്യാം സുന്ദര്‍ ക്രൈം ഡിഐജി, കെ കാര്‍ത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവി, ശില്‍പ ഡി വനിതാ സെല്‍ എസ്പി, വിയു കുര്യാക്കോസ് ഇടുക്കി ജില്ലാ പൊലീസ് മേധാവി, ആര്‍ കറുപ്പ് സ്വാമി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, ആര്‍ ആനന്ദ് വയനാട് ജില്ലാ പൊലീസ് കമ്മീഷണര്‍, മെറിന്‍ ജോസഫ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍, വിവേക് കുമാര്‍ എറണാകുളം റൂറല്‍ പൊലീസ് കമ്മീഷണര്‍, എ ശ്രീനിവാസ് എസ്എസ്ബി സെക്യൂരിറ്റി എസ്.പി, ടി നാരായണന്‍ എഎഐജി പിഎച്ച്ക്യൂ എന്നീ സ്ഥാനങ്ങളിലും ചുമതലയേല്‍ക്കും.