Connect with us

Kerala

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി; നടപടി നവകേരള സദസില്‍ ലഭിച്ച പരാതിക്ക് പിന്നാലെ

ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബസില്‍ ഫീസിളവ് നല്‍കുന്ന കാര്യം സ്‌കൂളുകള്‍ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

Published

|

Last Updated

തിരുവനന്തപുരം |  പരാതിക്ക് പിന്നാലെ ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമ സനയ്യ ആണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്.

ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബസില്‍ ഫീസിളവ് നല്‍കുന്ന കാര്യം സ്‌കൂളുകള്‍ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അതത് സ്‌കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.

 

Latest