Connect with us

Malappuram

നബിദിന റാലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

വെളിമുക്ക് ആറങ്ങാട്ട് പറമ്പ് യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് അംഗം കല്ലോട്ടില്‍ മങ്ങാട്ട് അഹമ്മദ് (68) ആണ് മരിച്ചത്.

Published

|

Last Updated

തിരൂരങ്ങാടി | നബിദിന റാലിക്കിടെ സുന്നിപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. വെളിമുക്ക് ആറങ്ങാട്ട് പറമ്പ് യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് അംഗം കല്ലോട്ടില്‍ മങ്ങാട്ട് അഹമ്മദ് (68) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറങ്ങാട്ടു പറമ്പ് ഹിദായത്തുസ്വിബ്‌യാന്‍ സുന്നി മദ്‌റസയിലെ നബിദിന റാലിയില്‍ പങ്കെടുത്ത അഹമ്മദ്, റാലി അവസാനിക്കുന്നതിന് അല്‍പം മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭാര്യ: സൈനബ. മക്കള്‍: ജാബിര്‍, അബ്ദുര്‍റഊഫ്, ജസീല. മരുമക്കള്‍: ഫൈസല്‍ ഉള്ളണം, ഉമ്മുകുല്‍സൂം, ജഫ്‌ന.

Content Highlights:
A tragic incident occurred during a Milad-un-Nabi rally as a participant suddenly collapsed and passed away. Emergency measures were attempted, but his life could not be saved. The local community expressed deep grief over the sudden demise during the procession.

 

---- facebook comment plugin here -----

Latest