Connect with us

mallikarjun kharge

താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

പരാജയ കാരണം വിശദീകരിക്കാന്‍ പാടുപെട്ടു കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കും. തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

ലോക സഭാതിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടി വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പാടു പെടുകയാണ്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര നഷ്ഫലമായി എന്ന തരത്തിലുള്ള വിശകലനങ്ങള്‍ വരുന്നതു കോണ്‍ഗ്രസ്സിനു കനത്ത ആഘാതമാണു നല്‍കുന്നത്.

ഇന്ത്യ മുന്നണി രൂപീകരിച്ചെങ്കിലും നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധ ശക്തികളെ കൂട്ടിയിണക്കുന്നതില്‍ കാണിച്ച കനത്ത വീഴ്ച കോണ്‍ഗ്രസ്സിനെ വിചാരണ ചെയ്യുകയാണ്. ഈസാഹചര്യത്തില്‍ പരാജയകാരണം എങ്ങിനെ വിശദീകരിക്കണമെന്നറിയാതെ കോണ്‍ഗ്രസ് പ്രയാസപ്പെടും.

ഇന്ത്യാ സഖ്യം ശക്തമാക്കി ലോകസഭാ തിരഞ്ഞെടുപ്പിലേക്കു പോകുമെന്നു കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സിനെ പ്രാദേശിക കക്ഷികള്‍ എത്രമാത്രം വിശ്വാസത്തിലെടുക്കുമെന്ന ചോദ്യവും ഉയരുന്നു.