Connect with us

International

അമേരിക്കയിലെ മാളിലെ വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ഹൂസ്റ്റണ്‍| അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ ഒരു ഇന്ത്യക്കാരിയും. 27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്.

ടെക്‌സസിലെ പെര്‍ഫെക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്‌സില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു. ടെക്‌സസിലെ മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു ഐശ്വര്യ.

മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ കുടുംബം ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, 33-കാരനായ മൗറീഷ്യോ ഗാര്‍സിയ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ മാളില്‍വെച്ച് തന്നെ പൊലീസ് കൊലപ്പെടുത്തി.

 

---- facebook comment plugin here -----

Latest