Connect with us

missing case

ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാനില്ല

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് കാണാതായത്

Published

|

Last Updated

ന്യൂഡല്‍ഹി | ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷക ഷീജ ഗിരീഷ് നായരെ കാണാനില്ലെന്നു പരാതി. തിങ്കളാഴ്ച അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് കാണാതായത്. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 9.30ഓടെയാണ് മുംബൈയിലേക്ക് തിരിച്ചത്. രണ്ട് മക്കളുള്ള ഷീജ ഉച്ചക്ക് അവരെ വിളിച്ചു സംസാരിച്ചിരുന്നു. അതിന് ശേഷം ഫോണില്‍ ലഭ്യമായിരുന്നില്ല. ഫോണി ല്‍ അയച്ച മെസേജുകള്‍ വൈകുന്നേരത്തോടെ കണ്ടെങ്കിലും അതിനും മറുപടിയുണ്ടായിരുന്നില്ല. രാത്രിയോടെ ഫോണ്‍ സ്വിച്ചോഫ് ആയി.

പരാതി നല്‍കിയിട്ടും പൊലീസ് വേണ്ടവിധം അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം പരാതി യില്‍ പറയുന്നു. റെയില്‍വേ പോലീസില്‍ പരാതി നല്‍കണമെന്നു പറഞ്ഞു ലോക്കല്‍ പോലീസ് തിരിച്ചയച്ചു. റെയില്‍ വേ പോലീസില്‍ എത്തിയപ്പോള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ആണെ ന്നു പറഞ്ഞ് വീണ്ടും തിരിച്ചയച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍; 7226066309, 9731646257, 8547202893.

 

Latest