Connect with us

Ongoing News

സഊദിയില്‍ മലയാളി യുവാവിന് കുത്തേറ്റു

വാദി ദവാസിറിലെ സനാഇയ്യയില്‍ സ്പെയര്‍ പാര്‍ട്സ് ഷോപ്പില്‍ ജോലി ചെയ്തുവന്ന സോനു സോദരനെ കടയിലെത്തിയ രണ്ട് യുവാക്കള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

Published

|

Last Updated

റിയാദ് | സഊദിയില്‍ മലയാളി യുവാവിന് കുത്തേറ്റു. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ സോനു സോദരനാണ് കുത്തേറ്റത്. റിയാദ് പ്രവിശ്യയിലെ വാദിദവാസിറില്‍ വെച്ചാണ് സംഭവം. വാദി ദവാസിറിലെ സനാഇയ്യയില്‍ സ്പെയര്‍ പാര്‍ട്സ് ഷോപ്പില്‍ ജോലി ചെയ്തുവന്ന സോനു സോദരനെ കടയിലെത്തിയ രണ്ട് യുവാക്കള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

സോനുവിന്റെ പിറകിലും തോളിലുമായി അഞ്ചോളം കുത്തേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ സോനുവിനെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സോനു അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും മുങ്ങിയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവം വിവരിച്ച് സോനു സഊദിയിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

Latest