Connect with us

lulu ramadan volly

ലുലു-റമദാന്‍ വോളി ഫെസ്റ്റ് 2024 സീസണ്‍ -3 ഞായര്‍ തുടങ്ങും

ഇന്ത്യ, ശ്രീലങ്ക, ബ്രസീല്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുക്കും

Published

|

Last Updated

യു എ ഇ | അല്‍ ഐന്‍ മലയാളി സമാജം ലുലുവുമായി ചേര്‍ന്ന് നടത്തുന്ന ലുലു -റമദാന്‍ വോളി ഫെസ്റ്റ് 2024 സീസണ്‍ -3 മാര്‍ച്ച് 31, ഏപ്രില്‍ 1, 2, തീയതികളിലായി അല്‍ ഐന്‍ കുവൈത്താത്ത് ബ്രിട്ടീഷ് അക്കാഡമി സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ത്യ, ശ്രീലങ്ക, ബ്രസീല്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരങ്ങള്‍ യു എ ഇയിലെ വോളിബോള്‍ പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. രാത്രി 9.30 മുതല്‍ 12.30 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

വോളി ബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ആലോചനാ യോഗത്തില്‍ അല്‍ ഐന്‍ മലയാളി സമാജം ജനറല്‍ സെക്രട്ടറി സന്തോഷ് പിള്ള, രക്ഷാധികാരി സമിതി അംഗം മണികണ്ഠന്‍ നെയ്യാറ്റിന്‍കര, ട്രഷറര്‍ ഉമര്‍ മംഗലത്ത്, ലുലു അല്‍ ഐന്‍ റീജിയണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍, റീജിയണല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍, എച്ച് ആര്‍ മാനേജര്‍ മുഹമ്മദ് ഉമ്മര്‍, ബൈയിങ് മാനേജര്‍ നൗഷാദ് പൂച്ചക്കാട്, അസിസ്റ്റന്റ് ബൈയിങ് മാനേജര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.