Connect with us

Business

ലുലു ഇനി മുതല്‍ 'നിയോം' സിറ്റിയിലും; ആദ്യ എക്സ്പ്രസ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

നിയോം സിറ്റി | സഊദി അറേബ്യയുടെ സ്വപ്നനഗര പദ്ധതിയും ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതി പ്രദേശവുമായ ‘നിയോം’ സിറ്റിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആദ്യ എക്സ്പ്രസ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിയോമില്‍ നടന്ന ചടങ്ങില്‍ നിയോം ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്റോണിയോ വാലന്‍സുവേല ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ നിയോം ഓപ്പറേഷന്‍സ് സപ്പോര്‍ട്ട് ഡയറക്ടര്‍ ഹമദ് അല്‍ സുലൈമാന്‍, എന്‍ഗേജ്‌മെന്റ് ആന്‍ഡ് ലിഷര്‍ സര്‍വീസസ് സീനിയര്‍ മാനേജര്‍ കീത്ത് മിച്ചല്‍, കമ്മ്യൂണിറ്റി ലീഡ് മഹമൂദ് എസ് ലശീന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സഊദി ഡയറക്ടര്‍ ഷഹിം മുഹമ്മദ്, വെസ്റ്റേണ്‍ പ്രൊവിന്‍സ് റീജ്യണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദലി സംബന്ധിച്ചു. ചെങ്കടല്‍ തീരത്തെ ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് സ്വപ്ന പദ്ധതി.