Connect with us

Business

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ചക്കോത്സവത്തിന് തുടക്കം

Published

|

Last Updated

അബൂദബി | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി യു എ ഇയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ചക്ക മേളക്ക് തുടക്കമായി. അബൂദബി മദീനത്ത് സായിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അബൂദബി മുന്‍സിപ്പാലിറ്റി ലാന്‍ഡ് രജിസ്‌ട്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ഹംദാന്‍ അല്‍ മര്‍ബൂ, ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ എന്നിവര്‍ ചേര്‍ന്നും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈ ഗിസൈസില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ അര്‍ജുന്‍ അശോകനും പ്രമുഖ എമിറാത്തി ബ്ലോഗര്‍ യൂസഫ് അല്‍ കാബിയും ചേര്‍ന്നും നിര്‍വഹിച്ചു.

ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു എസ് എ, വിയത്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളുമാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഒരുക്കിയിട്ടുള്ളത്. നാട്ടില്‍ നിന്നുള്ള തേന്‍വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതര്‍ വ്യക്തമാക്കി.

Latest