Connect with us

Ongoing News

അഹമ്മദാബാദിനോട് തോറ്റു; കൊച്ചി പുറത്ത്

Published

|

Last Updated

ഹൈദരാബാദ് | പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സെമി കാണാതെ പുറത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് കൊച്ചിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 15-14, 15-14, 11-15, 14-15, 15-10. അഹമ്മദാബാദിന്റെ മലയാളി താരം ഷോണ്‍ ടി ജോണ്‍ കളിയിലെ താരമായി.

ജയത്തോടെ ഗുജറാത്ത് ടീം ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച അവര്‍ പത്ത് പോയിന്റുകള്‍ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക് ഹോക്സ്, കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്സ് ടീമുകള്‍ നേരത്തേ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു.

 

Latest