Connect with us

ന്യൂഡൽഹി | 18-ാമത് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നു.  വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49 കോടി പേർ പുരുഷ വോട്ടർമാരും 47.1 കോടി പേർ സ്ത്രീ വോട്ടർമാരുമാണ്.48000 ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. 1.8 കോടി പേർ കന്നി വോട്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു.

10.5 ലക്ഷം പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. 55 ലക്ഷം ഇ വി എമ്മുകളും ഒരുക്കും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരാണ് വോട്ടിംഗ് പ്രക്രിയക്ക് നേതൃത്വം നൽകുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Latest