Connect with us

ssf

ലെറ്റ്സ് സ്‌മൈല്‍ ഇറ്റ്സ് ചാരിറ്റി; ഹൈസെല്‍ മെമ്പര്‍ഷിപ്പ് ജില്ലാ ഉദ്ഘാടനം എസ് എ ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു

വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു കൊണ്ട് ബാനര്‍ സ്ഥാപിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു

Published

|

Last Updated

കാസര്‍കോട് | ‘ലെറ്റ്സ് സ്‌മൈല്‍ ഇറ്റ്സ് ചാരിറ്റി’ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ വ്യത്യസ്ത ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളില്‍ നടന്നു വരുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുടെ കാസര്‍കോട് ജില്ലാതല ഉല്‍ഘാടനം മഞ്ചേശ്വരം എസ് എ ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു കൊണ്ട് ബാനര്‍ സ്ഥാപിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് പോസോട്ട് നിര്‍വഹിച്ചു.

ബാദുഷ ഹാദി അദ്ധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കൈനോത്ത് സ്വാഗതവും മുനീര്‍ പോസോട്ട് നന്ദിയും പറഞ്ഞു. തുടര്‍ ദിവസങ്ങളില്‍ ജില്ലയിലെ ഹയര്‍ സെക്കണ്ടറികളില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കും.

---- facebook comment plugin here -----

Latest