Pathanamthitta
കോന്നിയില്‍ അര്‍ഹതപെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കും: മന്ത്രി കെ രാജന്‍
ചിറ്റാറില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചിറ്റാര്‍| മലയോര മേഖലയായ കോന്നിയില്‍ അര്‍ഹതപ്പെട്ടവര്‍ക്കുള്ള ഭൂമി ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജന്‍. ചിറ്റാറിലെ ഡിജിറ്റല്‍ സര്‍വേ നടപടികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും കൃത്യമായി രേഖകളില്ലാതെയുള്ള കൈവശ ഭൂമിക്കും ഡിജിറ്റല്‍ സര്‍വേയിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. തലമുറകളായി കൈവശം ഇരിക്കുന്ന കൃഷിഭൂമി കൃത്യമായി അളന്ന് അതിരടയാളങ്ങള്‍ നിശ്ചയിക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നതാണ് റവന്യു വകുപ്പിന്റെ നയം.
ഡിജിറ്റല്‍ സര്‍വേ ആരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ 50 ലക്ഷത്തോളം ലാന്‍ഡ് പാഴ്‌സലുകളും 7 ലക്ഷം ഹെക്ടര്‍ ഭൂമിയും ഇതിനോടകം അളന്നുതിട്ടപ്പെടുത്തി. ചിറ്റാറില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.