Connect with us

Kerala

സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്ന ഹരജി; മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളില്‍ നിര്‍ണായക കാര്യങ്ങള്‍ മറച്ചുവെച്ചെന്നാണ് ആരോപണം.

Published

|

Last Updated

തിരുവനന്തപുരം | നാമനിര്‍ദേശ പത്രികക്കൊപ്പം സ്വത്തുവിവരങ്ങള്‍ നല്‍കിയപ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ മറച്ചുവച്ചെന്ന ഹരജിയില്‍ ബേപ്പൂര്‍ എം എല്‍ എ. പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളില്‍ നിര്‍ണായക കാര്യങ്ങള്‍ മറച്ചുവെച്ചെന്നാണ് ആരോപണം.

അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് നല്‍കിയ ഹരജിയിലാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ നസീറയുടെ ഉത്തരവ്. വിഷയത്തില്‍ നേരത്തെ കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസെടുക്കാനോ ഇടപെടാനോ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്.

സ്വത്തുവിവരങ്ങള്‍ നല്‍കിയപ്പോള്‍ ഭാര്യക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടോ എന്ന കാര്യം മുഹമ്മദ് റിയാസ് വിശദീകരിച്ചിരുന്നില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പത്രികയില്‍ വ്യക്തമാക്കാതിരുന്നത്. ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ കുടുംബത്തിന്റെ മുഴുവന്‍ സ്വത്തുവിവരങ്ങളും നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കണമെന്നാണ് ചട്ടം.

Content Highlights:
A local court in Kerala has issued a summons directing PA Mohammed Riyas and his wife Veena to appear in person. The order follows a petition alleging incomplete disclosure of asset details in official filings. Both are required to present their responses before the court shortly.

Latest