Connect with us

Kerala

ബാറിലെ അടിപിടി; തലയിടിച്ചു വീണ് പരുക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

എറണാകുളം നെട്ടൂര്‍ സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ പുഷ്പന്‍ (55) ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | ബാറിലുണ്ടായ അടിപിടിക്കിടെ തലയിടിച്ചു വീണ് പരുക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. എറണാകുളം നെട്ടൂര്‍ സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ പുഷ്പന്‍ (55) ആണ് മരിച്ചത്.

കൊച്ചി കുണ്ടന്നൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മദ്യത്തിന്റെ അളവിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ പിടിവലിക്കിടയില്‍ പുഷ്പന്‍ തലയിടിച്ചു വീഴുകയായിരുന്നു. സംഭവത്തില്‍ ബാറിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യത്തിന്റെ അളവില്‍ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് പുഷ്പന്‍ ബാറിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ബാറിലെത്തി ചോദ്യം ചെയ്തത് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പിടിവലിക്കിടെ പുഷ്പന്‍ മലര്‍ന്നടിച്ചു വീഴുകയും തലയുടെ പിന്‍ഭാഗത്ത് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. തലക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പുഷ്പന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ മറ്റ് അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച മരട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights:
A middle-aged man passed away after sustaining critical head injuries during a brawl at a local bar. The victim collapsed on the spot following a severe strike during the altercation. Authorities have registered a case and initiated a detailed investigation to apprehend the suspects.

---- facebook comment plugin here -----

Latest