Connect with us

protest against sewage treatment plant

മലിനജല സംസ്‌കര പ്ലാന്റിനെതിരെ കോഴിക്കോട് പ്രതിഷേധം

കോതിയില്‍ സംഘര്‍ഷം: 50 ഓളം പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

കോഴിക്കോട് | മാലിനജല സംസ്‌കര പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് കോതിയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് പണിആയുധങ്ങളുമായെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകളടക്കം 50ലേറെ പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പോലീസ് മര്‍ദിച്ചതായും സമരക്കാര്‍ ആരോപിക്കുന്നുണ്ട്. കക്കൂസ് മലിനജലമടക്കം പ്രദേശത്ത് സംസ്‌കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കോര്‍പറേഷന്‍ പിന്തിരിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

 

Latest