Kerala
ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറില്‍ ഇടിച്ച് പിതാവ് മരിച്ചു; മകള്‍ രക്ഷപ്പെട്ടു
കോഴിക്കോട് പേരാമ്പ്ര എരവട്ടൂരില്‍ ഉണ്ടായ അപകടത്തില്‍ എടക്കോത്ത് മീത്തല്‍ രാഘവന്‍ (51) ആണ് മരിച്ചത്
കോഴിക്കോട് | മകളെ ജോലിസ്ഥലത്തു നിന്നു കൂട്ടാന്‍ വന്ന പിതാവ് സ്‌കൂട്ടറില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ചു. മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരില്‍ ഉണ്ടായ അപകടത്തില്‍ എടക്കോത്ത് മീത്തല്‍ രാഘവന്‍ (51) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 ഓടുകൂടിയാണ് അപകടം ഉണ്ടായത്. പേരാമ്പ്ര ഗ്രാന്‍ഡ് ഹൗസില്‍ ജോലി ചെയ്യുന്ന മകള്‍ അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം പോലീസ് പിടികൂടി.
Content Highlights:
A 51-year-old father died after a goods auto hit his scooter at Eravattur in Perambra, Kozhikode. He was returning home with his daughter Anamika from her workplace. Anamika escaped with minor injuries. Police intercepted the vehicle that fled after the crash.




