Connect with us

National

കൊല്‍ക്കൊത്ത-ഇംഫാല്‍-കൊച്ചി; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകള്‍ക്ക് ഏപ്രിലില്‍ തുടക്കമാകും

ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു

Published

|

Last Updated

കൊല്‍ക്കത്ത |  എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങുന്നു. ഏപ്രിലിലാണ് സര്‍വീസ് തുടങ്ങുക.

ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനം രാവിലെ 7 ന് പുറപ്പെട്ട് രാവിലെ 8.05 ന് ഇംഫാലിലെത്തും. രാവിലെ 8.35 ന് തന്നെ പുറപ്പെടുന്ന വിമാനം 10.20 ന് കൊല്‍ക്കത്തയില്‍ എത്തും.കൊല്‍ക്കത്ത-കൊച്ചി വിമാനം രാവില 11.25 ന് പുറപ്പെടും. 2.35 ന് കൊച്ചിയില്‍ എത്തിച്ചേരും. തിരിച്ച് കൊച്ചിയില്‍ നിന്ന് വൈകുന്നേരം 3.05 ന് പറുപ്പെടുന്ന വിമാനം 6.10 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും.

 

---- facebook comment plugin here -----

Latest