Connect with us

Ongoing News

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കോലിക്ക് വിശ്രമം; രോഹിത് നയിക്കും

കെ എല്‍ രാഹുല്‍ ആണ് ഉപനായകന്‍.

Published

|

Last Updated

മുംബൈ | വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നൊഴിഞ്ഞ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. ന്യൂസിലാന്‍ഡുമായി മൂന്ന് ടി20 മത്സരങ്ങളാണുണ്ടാകുക.

കെ എല്‍ രാഹുല്‍ ആണ് ഉപനായകന്‍. നവംബര്‍ 17 മുതലാണ് മത്സരങ്ങള്‍. 16 അംഗ ടീമിനെയാണ് ന്യൂസിലാന്‍ഡിലേക്ക് അയക്കുന്നത്.

യു എ ഇയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റെത്. പാക്കിസ്ഥാനോടും ന്യൂസിലാന്‍ഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു.

---- facebook comment plugin here -----

Latest