Connect with us

 

നീണ്ട ഇടവേളക്കു ശേഷം കലാലായ രാഷ്ട്രീയത്തിന്റെ പേരില്‍ കേരളം വീണ്ടും കരുതിക്കളമായി. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ തളിപ്പറമ്പ് പാല്‍കുളങ്ങര ആതിര നിവാസില്‍ രാജേന്ദ്രന്റെ മകന്‍ ആര്‍ ധീരജ് ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കുണ്ട്.

വീഡിയോ കാണാം