Connect with us

k surendran

കെ കെ ശൈലജയുടെ ആത്മകഥ: പരിഹാസവുമായി കെ സുരേന്ദ്രന്‍

കെ എസ് യു ഗവര്‍ണര്‍ക്കു പരാതി നല്‍കും

Published

|

Last Updated

തിരുവനന്തപുരം | മുന്‍മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത്.

ശൈലജയുടെ ആത്മകഥ മാത്രമല്ല, പി ജയരാജന്റെ ആത്മകഥയും പഠിപ്പിക്കണമെന്നും എന്തൊരു ഗതികേടാണ് കേരളത്തിലെന്നും അദ്ദേഹം പരിഹസിച്ചു.

കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സിലബസ് പ്രസിദ്ധീകരിക്കും മുന്‍പ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു.

സിലബസ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ്സ് അനുകൂല അധ്യാപക സംഘടന കുറ്റപ്പെടുത്തി. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നാണു കരിക്കുലം കമ്മിറ്റി കണ്‍വീനര്‍ വിശദീകരിക്കുന്നത്്. പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വ്വകലാശാല രാഷ്ട്രീയ അജണ്ടയോടെയാണ് ഈ ആത്മകഥ ഉള്‍പ്പെടുത്തിയതെന്നു കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
.കണ്ണൂര്‍ സര്‍വ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വത്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.സിലബസ് രൂപീകരിച്ച അഡ്‌ഹോക്ക് കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും ഇടതുപക്ഷക്കാരാണ്.പിജി ക്ലാസ് എടുത്തു പോലും പരിചയമില്ലാത്ത ആളുകളാണ് അഡ്‌ഹോക്ക് കമ്മിറ്റിയിലുള്ളത്. പരാതിയുമായി കെ എസ് യു ചാന്‍സലറായ ഗവര്‍ണറെ സമീപിക്കും.

Latest