Connect with us

National

കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

മൂന്നും അഞ്ചും വയസുള്ള മക്കളെയാണ് യുവതി കൊലപ്പെടുത്തിയത്.

Published

|

Last Updated

മുബൈ | ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. റായ്ഗഡ് സ്വദേശിനിയായ ശീതളാണ് അറസ്റ്റിലായത്. മൂന്നും അഞ്ചും വയസുള്ള മക്കളെയാണ് യുവതി കൊലപ്പെടുത്തിയത്. മാര്‍ച്ച് 31നാണ് യുവതി കൃത്യം നടത്തിയത്.

കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികള്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ യുവതി തെറ്റുധരിപ്പിച്ചു. എന്നാല്‍ ഭര്‍ത്താവ് ഒരുപാട് തവണ വിളിച്ചിട്ടും കുട്ടികള്‍ ഉണര്‍ന്നില്ല. തുടര്‍ന്ന് മക്കളെ  ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഇവര്‍ പരസ്പരവിരുദ്ധമായി മൊഴി നല്‍കി. പിന്നീട് യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു.തുടര്‍ന്നാണ് ക്രൂര കൊലപാതക വിവരം പുറത്തുവന്നത്.

Latest