Connect with us

SANTHOSH TROPHY

സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്; ആവേശത്തേരില്‍ മലപ്പുറം

രാവിലെ 9.30ന് ബംഗാള്‍ പഞ്ചാബിനെ നേരിടും

Published

|

Last Updated

മലപ്പുറം |  കായിക കേരളം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളിന് ഇന്ന് മലപ്പുറത്ത് തുടക്കം. കാല്‍പന്തുകളിയെ നെഞ്ചേറ്റുന്ന മലപ്പുറത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ രാവിലെ 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാള്‍ പഞ്ചാബിനെ നേരിടും.കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം. വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും.

കൂടുതല്‍ തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട ബംഗാളും , കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ആവേശത്തിനൊട്ടും കുറവുണ്ടാകില്ല. പ്രാഥമിക റൗണ്ടുകളിലെ മിന്നുന്ന പ്രകടനം ഫൈനല്‍ റൗണ്ട് മത്സരങ്ങളിലും കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജിജോ ജോസഫ് നയിക്കുന്ന കേരള ടീം. രാജസ്ഥാനെതിരെ മികച്ച വിജയത്തുടക്കമാണ് കേരളം പ്രതീക്ഷിക്കുന്നത്.

വൈകിട്ട് ഏഴുമണിക്ക് പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. കായിക മന്ത്രി വി അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുസമദ് മുഖ്യാതിഥിയാകും.