Connect with us

SANTHOSH TROPHY

ഗോള്‍ വെടിക്കെട്ടുമായി കേരളം; നാട്ടുകാര്‍ക്ക് ഫുട്‌ബോള്‍ ഉത്സവമൊരുക്കി താരങ്ങള്‍

ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക് ഗോള്‍ നേടി.

Published

|

Last Updated

മഞ്ചേരി | പയ്യനാട് സ്റ്റേഡിയത്തില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഫുട്‌ബോള്‍ ഉത്സവമൊരുക്കി കേരളം. സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നിലംപരിശാക്കിയിരിക്കുകയാണ് കേരളം. ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക് ഗോള്‍ നേടി.

ആര്‍ത്തിരമ്പുന്ന പയ്യനാട്ടെ കാല്‍ലക്ഷം കാണികള്‍ക്ക് മുന്നില്‍ ആദ്യ ആറാം മിനുട്ടില്‍ തന്നെ ജിജോ ജോസഫ് ഗോളടി വെടിക്കെട്ടിന് തുടക്കം കുറിച്ചു. ഫ്രീകിക്ക് കൃത്യമായി രാജസ്ഥാന്റെ വലയിലെത്തിക്കാന്‍ ജിജോക്ക് സാധിച്ചു. 38ാം മിനുട്ടില്‍ നിജോ ഗില്‍ബര്‍ട്ട് രണ്ടാം ഗോള്‍ നേടി. 58, 63 മിനുട്ടുകളിലും ജിജോ ഗോളുകള്‍ നേടി. 82ാം മിനുട്ടില്‍ അജയ് അലക്‌സാണ് അഞ്ചാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കിയത്.

---- facebook comment plugin here -----

Latest