Connect with us

Ongoing News

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം

19 ാം മിനിറ്റില്‍ കെ അബ്ദുറഹീം ആണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.

Published

|

Last Updated

ഇറ്റാനഗര്‍ | സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അസമിനെ തോല്‍പ്പിച്ചാണ് കേരളം പ്രയാണമാരംഭിക്കുന്നത്. കളിയുടെ ആദ്യ പകുതിയില്‍ കേരളം ഒരു ഗോളിന്റെ ലീഡ് നേടി. 19 ാം മിനിറ്റില്‍ കെ അബ്ദുറഹീം ആണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അസമിന്റെ വലയിലെത്തിച്ച് കേരളം വിജയം ഉറപ്പിച്ചു. 67 ാം മിനിറ്റില്‍ ഇ സജീഷും രണ്ടാം പകുതിയുടെ അധിക സമയത്ത് ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടുമാണ് കേരളത്തിനായി മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.

അസമിനായി 78 ാം മിനിറ്റില്‍ ദീപു മൃത ആശ്വാസ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി അസം എത്തിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.