Connect with us

Malappuram

കേരള മുസ്ലിം ജമാഅത്ത് മഹല്ല് സാരഥീ സംഗമം ശനിയാഴ്ച ആരംഭിക്കും

'സമസ്ത സെന്റിനറി 100 പ്രകാശവര്‍ഷങ്ങള്‍ ' എന്നതില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ പ്രധാനപ്പെട്ടതാണ് പതിനായിരം മാതൃകാ ഗ്രാമങ്ങളും അവിടങ്ങളില്‍ അമ്പതിനായിരം മാതൃകാ നേതാക്കളും സമര്‍പ്പിക്കപ്പെടുക എന്നത്.

Published

|

Last Updated

മലപ്പുറം | ദിനീ ദഅ്‌വത്തിന്റെ അടിസ്ഥാന ഘടകമായ മഹല്ല് ജമാഅത്തുകള്‍, മഹല്ല് നിവാസികളുടെ ആത്മീയവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തവും സജ്ജവും ആകുന്നതോടൊപ്പം സാമൂഹിക വികസനത്തിന്റെ ചാലക സ്രോതസ്സുകളുമാകേണ്ടതുണ്ട്. അതിന് മഹല്ലുകളെ സ്വയംപര്യാപ്ത മഹല്ലുകളാക്കി വളര്‍ത്താന്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

മഹല്ല് സാരഥികളെ പരിശീലിപ്പിച്ച് പ്രാപ്തരാക്കുന്നതിനുള്ള ശ്രമത്തിലാണ് കേരള മുസ്ലിം ജമാഅത്ത്. സമസ്ത നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘സമസ്ത സെന്റിനറി 100 പ്രകാശവര്‍ഷങ്ങള്‍ ‘ എന്നതില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ പ്രധാനപ്പെട്ടതാണ് പതിനായിരം മാതൃകാ ഗ്രാമങ്ങളും അവിടങ്ങളില്‍ അമ്പതിനായിരം മാതൃകാ നേതാക്കളും സമര്‍പ്പിക്കപ്പെടുക എന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി മഹല്ല് സാരഥീ സംഗമം നടത്തും.

മാര്‍ച്ച് രണ്ട് ശനിയാഴ്ച മലപ്പുറം മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ ഈസ്റ്റ് ഭാഗത്തെ മഹല്ലുകളില്‍ നിന്ന് തിരഞ്ഞെടുത്ത 1000 സാരഥികള്‍ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് അഞ്ചിന് ചൊവ്വാഴ്ച വെസ്റ്റ് ഭാഗത്തെ മഹല്ലുകളില്‍ നിന്ന് 900 പ്രതിനിധികള്‍ സംബന്ധിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈദലവി മാസ്റ്റര്‍, എന്‍ അലി അബ്ദല്ല, മജീദ് കക്കാട്, ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ജില്ലാ നേതാക്കളായ കെ കെ എസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, കെ ടി ത്വാഹിര്‍ സഖാഫി, മുഹമ്മദ് ഹാജി, പി കെ മുഹമ്മദ് ബശീര്‍, സി കെ യു മൗലവി മോങ്ങം, അലവി കുട്ടി ഫൈസി എടക്കര സംബന്ധിക്കും.

 

Latest