Malappuram
കേരള മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം നാളെ മലപ്പുറം കോട്ടപ്പടിയില്‍

മലപ്പുറം | മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ് ലിം ജമാഅത്ത് മലപ്പുറം സോണ്‍ ആദര്‍ശ സമ്മേളനം നാളെ വൈകുന്നേരം 4ന് കോട്ടപ്പടി സുന്നി മസ്ജിദ് പരിസരത്ത് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, എന്‍ അലി അബ്ദുല്ല, അബ്ദുല്‍ അസീസ് സഖാഫി വെളളയൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി , കെ ടി ത്വാഹിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ പ്രസംഗിക്കും.
പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ആദര്‍ശ സന്ദേശ യാത്ര പുല്ലാരയില്‍ നിന്ന് ആരംഭിച്ച് കൂട്ടിലങ്ങാടിയില്‍ സമാപിച്ചു. സയ്യിദ് അബൂബക്കര്‍ അല്‍ ഐദ്രൂസി ഫ്ലാഗ് ഓഫ് ചെയ്തു. കേരള മുസ് ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ബാസ് സഖാഫി കോഡൂര്‍ , ഹാഫിള് മുഹമ്മദ് ഫൈസല്‍ സഖാഫി, ഫവാസ് അഹ്സനി , ബദ്റുദ്ധീന്‍ കോഡൂര്‍ , സ്വലാഹുദ്ദീന്‍ കോഡൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.