Connect with us

Kerala

റഹീമിന്റെ മോചനത്തിന് പണം സമാഹരിച്ച് കേരള മുസ്‌ലിം ജമാഅത്ത്

റഹീമിന്റെ മോചനത്തിനായുള്ള 34 കോടി കണ്ടെത്തുന്നതിന് ജാതി മത ഭേദമന്യേ മലയാളി സമൂഹം നടത്തിയ പരിശ്രമം ചരിത്രമായി മാറിയെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും ഖലീൽ തങ്ങൾ

Published

|

Last Updated

സൗദി ജയിലിൽ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തിന് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പള്ളികളിൽ നടന്ന ഫണ്ട് സമാഹരണം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സാമ്പത്തിക പിന്തുണ നൽകി കേരള മുസ്‌ലിം ജമാഅത്ത്. വെള്ളിയാഴ്ച പള്ളികളിലും അങ്ങാടികളിലും കവലകളിലും നടന്ന ഫണ്ട് സ്വരൂപണത്തിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ നേതൃത്വം നൽകി.

ഇന്നലെ ജുമുഅക്ക് ശേഷം പള്ളികളിൽ നടന്ന ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടന കർമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു. റഹീമിന്റെ മോചനത്തിനായുള്ള 34 കോടി കണ്ടെത്തുന്നതിന് ജാതി മത ഭേദമന്യേ മലയാളി സമൂഹം നടത്തിയ പരിശ്രമം ചരിത്രമായി മാറിയെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.